Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമെയില്‍ ചോര്‍ത്തല്‍ :എസ്ഐയ്ക്ക് സസ്‌പെന്‍ഷന്‍

email hack
തിരുവനന്തപുരം:യുഡിഎഫ് സര്‍ക്കാരിന് തലവേദനയായി മാറിയ ഇമെയില്‍ ചോര്‍ത്താനുള്ളവരുടെ പട്ടിക ചോര്‍ന്ന സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. പൊലീസ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹൈടെക് സെല്ലിലെ എസ്.ഐ എസ്. ബിജുവിനെയാണ് അന്വേഷണവിധേയമായി ഡി.ജി.പി സസ്‌പെന്‍ഡ് ചെയ്തത്.

തീവ്രവാദ സ്വഭാവമുള്ള ഒരു കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന ഒരു വ്യക്തി പിടിയിലായപ്പോള്‍ അയാളുടെ കയ്യില്‍ നിന്ന് 268 പേരുടെ ഇമെയില്‍ വിലാസങ്ങള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് 268 പേരുടെ ഇമെയില്‍ ചോര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്റലിജന്‍സ് എ.ഡി.ജി.പിയായിരുന്ന എ. ഹേമചന്ദ്രന് വേണ്ടി എസ്.പി കെ.കെ. ജയമോഹന്‍ അയച്ച ലിസ്റ്റും മറ്റ് വിശദാംശങ്ങളും 'മാധ്യമം' വാരിക പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് ഈ രേഖകള്‍ ചോര്‍ന്നതിനെ ക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഡിവൈ.എസ്.പി വിനയകുമാരന്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഹൈടെക്‌സെല്ലില്‍നിന്നാണ് രേഖകള്‍ ചോര്‍ന്നതെന്നും അതിന് ഉത്തരവാദി ഹൈടെക് സെല്‍ എസ്.ഐ എസ്. ബിജുവാണെന്നും ആരോപിച്ചാണ് സസ്‌പെന്‍ഷന്‍. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+