Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇമെയില്‍ വിവാദം: അന്വേഷണം പുരോഗമിയ്ക്കുന്നു

Oommen Chandy
തിരുവനന്തപുരം: ഇമെയില്‍ ചോര്‍ത്താനുള്ള പട്ടികയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ എസ്.ഐയെ സസ്‌പെന്‍ഡ് ചെയതത് അന്വേഷണത്തിനിടെ ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തിരുവനന്തപുരത്ത് മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഭവത്തെ കുറിച്ച് വിശദമായ വകുപ്പ് തല അന്വേഷണം നടക്കുന്നുണ്ടെന്നും അതിനാല്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നൂം മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ആസ്ഥാനത്തെ എസ്.പി. ഗൗരിസഞ്ജയ്കുമാറിനാണ് അന്വേഷണച്ചുമതല. അഞ്ച് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്‌ലഭിക്കുമെന്നും ഇതിനുശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വകാര്യ മേഖലയില്‍ ലോ കോളജുകള്‍ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കോപറേറ്റ് മാനേജ്‌മെന്റുകള്‍ക്കാണ് കോളജുകള്‍ അനുവദിക്കുക. വ്യക്തിഗത മാനേജ്‌മെന്റുകള്‍ക്ക് അനുവദിക്കില്ല. തിരുവനന്തപുരത്ത് എഞ്ചിനീയറിങ് കോളജ് തുടങ്ങാന്‍ അഞ്ചേക്കര്‍ ഭൂമി നല്‍കും.

സംസ്ഥാനത്തിന്റെ അടുത്ത വര്‍ഷത്തെ പദ്ധതി വിഹിതം 14,010 കോടിയാക്കാനുള്ള ആസൂത്രണ കമ്മീഷന്‍ തീരുമാനം മന്ത്രസഭ അംഗീകരിച്ചു. വിഴിഞ്ഞം പദ്ധതിക്കുള്ള ആദ്യഘട്ട ചെലവ് 4010 കോടിയായി പുതുക്കി നിശ്ചയിച്ചു. ചങ്ങനാശ്ശേരിയില്‍ പുതിയ ഡി.വൈ.എസ്.പി ഓഫീസ് തുടങ്ങാനും തീരുമാനമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+