അഴീക്കോടിന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചു

അഴീക്കോടിന്റെ സംസ്‌കാരസ്ഥലം സംബന്ധിച്ച് ആശയകുഴപ്പം ഉടലെടുത്തിരുന്നു. അഴീക്കോട് മാഷിന്റെ പ്രവര്‍ത്തനമണ്ഡലമായിരുന്ന തൃശൂരില്‍ തന്നെ സംസ്‌ക്കാരം നടത്തണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ജനപ്രതിനിധികളും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ജന്മദേശമായ കണ്ണൂരില്‍ സംസ്‌ക്കാരം നടത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആഗ്രഹം.
തുടര്‍ന്ന് ഇക്കാര്യം ഒരു തരത്തിലും ഒരു വിവാദമാക്കി മാറ്റരുതെന്നും ബന്ധുക്കളുടെ തീരുമാനം അനുസരിച്ച് സംസ്‌ക്കാരം നടത്താന്‍ എല്ലാവരും സഹകരിയ്ക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിയ്ക്കുകയായിരുന്നു.
തൃശ്ശൂരിലെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അഴീക്കോടിന് ഉചിതമായ സ്മാരകം തൃശൂരില്‍ നിര്‍മ്മിക്കുമെന്നും ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി.












Click it and Unblock the Notifications