കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോടിന്റെ ഭൗതികശരീരം ജന്മനാട്ടിലെത്തിച്ചു

  • By Nisha Bose
Google Oneindia Malayalam News

Azhikode
കണ്ണൂര്‍: ചൊവ്വാഴ്ച അന്തരിച്ച ഡോ.സുകുമാര്‍ അഴീക്കോടിന്റെ ഭൗതികശരീരം ജന്മനാടായ കണ്ണൂരിലെത്തിച്ചു. കണ്ണൂര്‍ ചൊവ്വയിലെ സഹോദരിയുടെ വീട്ടിലെത്തിച്ച ഭൗതികശരീരം പൊതുദര്‍ശനത്തിനുവച്ചു. സംസ്‌കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ ബുധനാഴ്ച രാവിലെ 11ന് കണ്ണൂര്‍ പയ്യാമ്പലത്തു നടത്തും.

അഴീക്കോടിന്റെ സംസ്‌കാരസ്ഥലം സംബന്ധിച്ച് ആശയകുഴപ്പം ഉടലെടുത്തിരുന്നു. അഴീക്കോട് മാഷിന്റെ പ്രവര്‍ത്തനമണ്ഡലമായിരുന്ന തൃശൂരില്‍ തന്നെ സംസ്‌ക്കാരം നടത്തണമെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ജനപ്രതിനിധികളും അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ജന്മദേശമായ കണ്ണൂരില്‍ സംസ്‌ക്കാരം നടത്തണമെന്നായിരുന്നു ബന്ധുക്കളുടെ ആഗ്രഹം.

തുടര്‍ന്ന് ഇക്കാര്യം ഒരു തരത്തിലും ഒരു വിവാദമാക്കി മാറ്റരുതെന്നും ബന്ധുക്കളുടെ തീരുമാനം അനുസരിച്ച് സംസ്‌ക്കാരം നടത്താന്‍ എല്ലാവരും സഹകരിയ്ക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അഭ്യര്‍ഥിയ്ക്കുകയായിരുന്നു.

തൃശ്ശൂരിലെ ജനങ്ങളുടെ വികാരം സര്‍ക്കാര്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അഴീക്കോടിന് ഉചിതമായ സ്മാരകം തൃശൂരില്‍ നിര്‍മ്മിക്കുമെന്നും ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കി.

English summary
Malayalam writer and orator Sukumar Azhikode passed away at a private hospital here Tuesday morning, family sources said. He was 85. The end came at 6.33 a.m. After being detected with bone cancer, Azhikode was admitted to hospital Dec 7, last year and his condition had deteriorated in the past few days..
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X