കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിക്കിലീക്‌സ് സ്ഥാപകന്‍ ചാറ്റ് ഷോ തുടങ്ങുന്നു

  • By Nisha Bose
Google Oneindia Malayalam News

Julian Assange
ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് ചാറ്റ് ഷോ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ഈ പരിപാടിയില്‍ അതിഥികളായെത്തുമെന്നും വാര്‍ത്തയുണ്ട്. വിക്കിലീക്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍ ഷോ എന്നു തുടങ്ങുമെന്നോ ഏത് ചാനലിലാവുമെന്നോ ഉള്ള കാര്യം അറിവായിട്ടില്ല. അമേരിക്കന്‍ ഗവണ്‍മെന്റിന്റെ രഹസ്യ രേഖകളും സന്ദേശങ്ങളും പരസ്യപ്പെടുത്തിയതിലൂടെ വിക്കിലീക്‌സ് ആഗോള ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

ചാറ്റ് ഷോയിലും ഇതിന് സമാനമായ വെളിപ്പെടുത്തലുകള്‍ ഉണ്ടാവുമെന്നാണ് സൂചന. വിവാദ വെളിപ്പെടുത്തലുകളിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞവരും ഷോയില്‍ അതിഥികളായെത്തിയേക്കാം.

പീഡനകേസില്‍ അറസ്റ്റിലായ അസാഞ്ചിനെ സ്വീഡന് വിട്ടുനല്‍കാന്‍ ലണ്ടന്‍ ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അസാഞ്ച് സുപ്രീംകോടതിയെ സമീപിച്ചിരിയ്ക്കുകയാണ്.

English summary

 Controversial WikiLeaks founder Julian Assange is getting into the television game. Assange, who has made headlines with his disclosure of government secrets along with allegations of sexual misconduct, will host a TV series comprising "in-depth conversations with key political players, thinkers and revolutionaries from around the world," WikiLeaks said late Monday.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X