വാഷിങ്ടണ്‍: പണക്കാര്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. സമൂഹത്തിലെ അസമത്വം പരിഹരിയ്ക്കാന്‍ ഇത് അനിവാര്യമാണ്.
മധ്യവര്‍ഗ്ഗക്കാരേക്കാള്‍ കുറഞ്ഞ നികുതിയാണ് കോടിപതികള്‍ നല്‍കുന്നത്. ഈ സ്ഥിതി തുടരാനാകില്ല. കോടിപതികള്‍ക്ക് 30 ശതമാനം വരെ അധിക നികുതി ഏര്‍പ്പെടുത്തണമെന്നും ഒബാമ അഭിപ്രായപ്പെട്ടു.
ഒരു പൊതുവേദിയില്‍ നടത്തിയ പ്രസംഗത്തിനിടെയായിരുന്നു ഒബാമയുടെ ഈ പ്രസ്താവന. തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതും സാമ്പത്തിക മാന്ദ്യവും അടുത്തിടെയുണ്ടായ പ്രക്ഷോഭങ്ങളുമാണ് മാറി ചിന്തിയ്ക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.
എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഒബാമ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് എതിര്‍പാര്‍ട്ടികള്‍ ആരോപിയ്ക്കുന്നു.
President Barack Obama's bid to get millionaires and multinational companies to pay more taxes may play well with many voters but it faces long odds in the deadlocked US Congress. Obama used his State of the Union speech on Tuesday to press the case for a new minimum 30% tax on Americans earning more than $1 million a year and for tougher treatment of corporations that move jobs out of the United States..