വിവാഹിതയെ പ്രണയം നടിച്ച് പീഡിപ്പിച്ചു

ഒരേ ഓഫീസില്‍ ജോലി ചെയ്തിരുന്ന യുവതിയും കോണ്‍ട്രാക്ടറും 2006ലാണ് പരിചയപ്പെടുന്നത്. യുവതി ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുകയാണ്. മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന ഇവര്‍ക്ക് അഞ്ചു വയസ്സുള്ള ഒരു മകനുമുണ്ട്.
തന്നേക്കാള്‍ ഒന്‍പത് വയസ്സ് പ്രായക്കൂടുതലുള്ള യുവതിയെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കിയാണ് കോണ്‍ട്രാക്ടര്‍ പീഡിപ്പിച്ചത്. ഇതിനിടെ തനിയ്ക്ക് ബിസിനസ്സ് തുടങ്ങാനെന്ന് പറഞ്ഞ് യുവതിയുടെ പക്കല്‍ നിന്ന് ഇയാള്‍ അഞ്ചു ലക്ഷം രൂപ കൈപ്പറ്റുകയും ചെയ്തിരുന്നു.
അടുത്തിടെ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങുന്നതായി അറിഞ്ഞ യുവതി ഇയാള്‍ക്കെതിരെ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസെത്തി കോണ്‍ട്രാക്ടറെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജനുവരി 30 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിട്ടുണ്ട്.












Click it and Unblock the Notifications