ദില്ലി: സല്‍മാന്‍ റുഷ്ദി നിലവാരമില്ലാത്ത സാഹിത്യകാരനാണെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍കണ്ഡേയ കട്ജു. 'സാത്താന്റെ വചനങ്ങള്‍' എന്ന വിവാദ പുസ്തകമില്ലായിരുന്നെങ്കില്‍ റുഷ്ദി അപ്രശസ്തനായി തുടരുമായിരുന്നു.
കൊളോണിയല്‍ വാഴ്ചയുടെ അപകര്‍ഷതാബോധം പേറുന്നവരാണ് റുഷ്ദിയെ ആരാധിയ്ക്കുന്നത്. ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ റുഷ്ദിയാണ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത്. റുഷ്ദിയെ വിലക്കിയത് ശരിയാണോ എന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ താനില്ലെന്നും കട്ജു പറഞ്ഞു.
റുഷ്ദിയുടെ ചില കൃതികള്‍ താന്‍ വായിച്ചിട്ടുണ്ട്. മോശം സാഹിത്യകാരനാണ് അദ്ദേഹം എന്നു മാത്രമേ തനിയ്ക്ക്് പറയാനുള്ളൂ. ഏറെ പ്രസിദ്ധമായ മിഡ്‌നൈറ്റ് ചില്‍ഡ്രന്‍ എന്ന പുസ്തകം അത്ര മഹത്തായ സൃഷ്ടിയൊന്നുമല്ലെന്നും കട്ജു അഭിപ്രായപ്പെട്ടു.
Salman Rushdie is a "poor" and "substandard writer" who would have remained largely unknown but for his controversial book 'Satanic Verses', according to Markandey Katju, till recently a judge of the Supreme Court