ലീഗിന് ഒരു ജനറല്‍ സെക്രട്ടറി മതി
മലപ്പുറം: മുസ്ലീം ലീഗിന് ഒരു ജനറല്‍ സെക്രട്ടറി മതിയെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമര്‍ശിച്ചത്.
മെംബര്‍ഷിപ്പ് ക്യാംപെയ്ന്‍ നടന്നു വരികയാണെന്നും ഇതോടനുബന്ധിച്ച് വരുന്ന സംസ്ഥാന കമ്മറ്റിയില്‍ താനൊഴികെയുള്ള മറ്റാരെങ്കിലും ജനറല്‍ സെക്രട്ടറിയായി വരണമെന്നാണ് ആഗ്രഹമെന്നും ഇ.ടി പറഞ്ഞു.
നിയമസഭ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തിലാണ് ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രസ്താവന സദുദ്ദേശത്തോടെയാണെന്ന് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇ.ടിയുടെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല.
അദ്ദേഹം പ്രകടിപ്പിച്ചത് ത്യാഗമനോഭാവമാണ്. ഇ.ടിയുടെ പ്രസ്താവനയ്ക്ക് ഇ-മെയില്‍ വിവാദവുമായി ബന്ധമില്ലെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications