കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഷ്യന്‍ പ്രസിഡന്റാവാന്‍ ശതകോടീശ്വരനും

  • By Nisha Bose
Google Oneindia Malayalam News

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു ശതകോടീശ്വരനും. വ്യവസായി മിഖായേല്‍ പ്രോഖറോവ് ആണ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്.

പ്രോഖറോവിന്റെ നാമനിര്‍ദേശ പത്രിക ബുധനാഴ്ച റഷ്യയിലെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മറ്റി സ്വീകരിച്ചു. സ്ഥാനാര്‍ഥിയാവാന്‍ ആവശ്യമായ
പത്തുലക്ഷം പേരുടെ ഒപ്പ് പ്രോഖറോവ് സമര്‍പ്പിച്ചതായും ഇലക്ഷന്‍ അധികാരികള്‍ അറിയിച്ചു.

മാര്‍ച്ച് നാലിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രധാനമന്ത്രി വ്‌ളാഡിമിര്‍ പുടിന്‍ അടക്കം അഞ്ചു പേരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

പുടിനും പ്രോഖറോവിനും പുറമെ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടി തലവന്‍ വ്‌ളാഡിമിര്‍ ഹിരിനോവ്‌സ്‌കി, ജസ്റ്റ് റഷ്യ പാര്‍ട്ടി നേതാവ് സെര്‍ജി മിരോനോവ്, കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ സ്യുഗനോവ്, എന്നിവരാണ് മത്സരരംഗത്തുള്ളത്.

English summary
Russia's Central Election Committee (CEC) on Wednesday registered billionaire Mikhail Prokhorov as a candidate in the country's forthcoming presidential elections due in March. The mining magnate has managed to collect 2 million signatures that was required to back his bid, the election authorities said.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X