ഒളിമ്പിക്‌സ് എത്തിക്‌സ് കമ്മീഷണര്‍ രാജിവച്ചു
ലണ്ടന്‍: ലണ്ടന്‍ ഒളിമ്പിക്‌സിന്റെ എത്തിക്‌സ് കമ്മീഷണര്‍ മെറിഡിത് അലക്‌സാണ്ടര്‍ രാജിവെച്ചു. ഭോപ്പാല്‍ വാതകദുരന്തത്തിന്റെ കാരണക്കാരായ ഡൗ കെമിക്കല്‍സിനെ സ്‌പോണ്‍സര്‍മാരാക്കിയതില്‍ പ്രതിഷേധിച്ചാണ് രാജി.
പതിനായിരങ്ങള്‍ ഇപ്പോഴും അപകടത്തിന്റെ ദുരന്തഫലം അനുഭവിക്കുകയാണ്. എന്റെ തലമുറയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് മനുഷ്യാവകാശ ലംഘനമായിരുന്നു ഭോപ്പാല്‍ ദുരന്തം. ഇതിന് കാരണക്കാരായ ഡൗ കെമിക്കല്‍സ് 27 വര്‍ഷമായിട്ടും അപകടസ്ഥലം നിര്‍വീര്യമാക്കിയിട്ടില്ലെന്നും അവര്‍ ആരോപിച്ചു.
അലക്‌സാണ്ടറുടെ രാജിയെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സ്വാഗതം ചെയ്തു. ഒളിമ്പിക്‌സ് കമ്മിറ്റി തെറ്റു തിരിച്ചറിയണമെന്നും ഡൗ കെമിക്കല്‍സുമായുള്ള ഏഴ് മില്യന്‍ പൗണ്ടിന്റെ കരാര്‍ റദ്ദാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഭോപ്പാലില്‍ ആയിരക്കണക്കിനാളുകളുടെ മരണത്തിനിടയാക്കിയ ഭോപ്പാല്‍ വിഷവാതദുരന്തത്തിന് ഉത്തരവാദികളായ യുഎസ് കമ്പനി യൂണിയന്‍ കാര്‍ബൈഡിന്റെ ഓഹരികളില്‍ ഭൂരിഭാഗവും ഡൗ കെമിക്കല്‍സിന്റെ കൈവശമാണ്.












Click it and Unblock the Notifications