മനുഷ്യന്റെ കടിയേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയില്‍
ദില്ലി: ദേഹമാസകലം മനുഷ്യന്റെ കടിയേറ്റ നിലയിലും തലയ്ക്ക് സാരമായ പരുക്കേറ്റ നിലയിലും ദില്ലി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ച രണ്ടു വയസ്സുകാരി ഗുരുതരാവസ്ഥയില്‍.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ കുട്ടിക്ക് രണ്ട് തവണ ഹൃദയസ്തംഭനം ഉണ്ടായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. അമ്മയെന്ന് അവകാശപ്പെട്ട് മാഹി ഗുപ്ത എന്ന 15 കാരിയാണ് ജനുവരി 18 ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.
കുഞ്ഞ് കട്ടിലില്‍ നിന്ന് വീണതാണെന്നായിരുന്നു മാഹി നല്‍കിയ വിശദീകരണം. എന്നാല്‍, കുഞ്ഞിന്റെ മുഖത്തും ശരീരമാസകലവുമുളള കടിയേറ്റ പാടുകള്‍ ക്രൂര പീഡനത്തിന്റെ തെളിവാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുഞ്ഞിന്റെ മുഖത്ത് ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളിച്ചതിന്റ പാടുകളുമുണ്ട്. തലക്കേറ്റ ക്ഷതം കുഞ്ഞിനെ ഭിത്തിയിലോ മറ്റോ ഇടിച്ചതുകൊണ്ടാണെന്നു കരുതുന്നു. കുട്ടിയുടെ കൈകള്‍ ഒടിഞ്ഞ നിലയിലാണ്. മാഹി ഗുപ്തയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications