ഫാറൂഖിന്റെ സംസ്‌കാരം വെള്ളിയാഴ്ച

ഫാറൂഖിന്റെ നിര്യാണത്തുടര്‍ന്ന സംസ്ഥാനത്ത് ഏഴു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും. തിരുവനന്തപുരത്ത് കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയാണ്. കേരള യൂണിവേഴ്‌സിറ്റിയും എല്‍ബിഎസും വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റി. പിഎസ്സി ഇന്റര്‍വ്യൂവും മാറ്റി.
പി.എസ്.സി. വെള്ളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കേരള, കാലിക്കറ്റ്, കാലടി, കണ്ണൂര്‍, കൊച്ചി, എം.ജി. സര്‍വകലാശാലകളും വെള്ളിയാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു.
കേരള സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പും മാറ്റിവച്ചു. കണ്ണൂരില്‍ നടക്കാനിരുന്ന സംസ്ഥാന ടെക്‌നിക്കല്‍ കലോത്സവത്തിന്റെ ഉദ്ഘാടനചടങ്ങുകള്‍ മാറ്റിവച്ചു. മത്സരങ്ങള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.












Click it and Unblock the Notifications