സ്വര്‍ണത്തിന് പകരം എണ്ണ:വാര്‍ത്ത ഇന്ത്യ നിഷേധിച്ചു

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യൂറോപ്യന്‍ യൂണിയന്റെ (ഇ.യു.) വിലക്ക് വന്നതിനെ തുടര്‍ന്നാണ് ഡോളറിനുപകരം സ്വര്‍ണം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് വാര്‍ത്ത വന്നത്. എന്നാലത് വെബ്‌സൈറ്റിന്റെ ഊഹാപോഹം മാത്രമാണെന്ന് അധികൃതര്‍ പറഞ്ഞു.
ഇറാനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ മാസം 23നാണ ഡെബ്ക്കയെന്ന വെബ്‌സൈറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഡോളിന് പകരം സ്വര്‍ണം പ്രതിഫലമായി നല്‍കുന്ന ആദ്യ രാജ്യമായി ഇതോടെ ഇന്ത്യ മാറുമെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂലായ് ഒന്നോടെ പൂര്‍ണമായി നിര്‍ത്താനാണ് ഇ.യു. ആസ്ഥാനമായ ബ്രസല്‍സ്സില്‍ 27 അംഗരാജ്യങ്ങളിലെ വിദേശമന്ത്രിമാരുടെ യോഗത്തിലുണ്ടായ തീരുമാനം. ആവണപരിപാടി നിര്‍ത്തിവെക്കുന്നതിന് ഇറാന്റെമേല്‍ സമ്മര്‍ദം ചെലുത്താന്‍ ലക്ഷ്യമിട്ട് അമേരിക്കയും ഇ.യു.വും നേരത്തേ ഏര്‍പ്പെടുത്തിയ ഉപരോധങ്ങളുടെ തുടര്‍ച്ചയാണിത്.


Click it and Unblock the Notifications