അയോധ്യയില്‍ രാമക്ഷേത്രം പണിയും: ബിജെപി

രാമക്ഷേത്രം കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണ്. അതുകൊണ്ടു തന്നെ ഈ വിഷയം അവഗണിയ്ക്കാന്‍ പാര്‍ട്ടിയ്ക്ക് ആവില്ല. ക്ഷേത്രം പണിയുന്നതിന് പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. പ്രകടനപത്രികയില്‍ പറയുന്നു.
അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് 18,000 രൂപ അലവന്‍സ് നല്‍കുമെന്നും പ്രകടനപത്രികയില്‍ വാഗ്ദാനമുണ്ട്.
മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ 4.5 ശതമാനം ന്യൂനപക്ഷസംവരണം ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് 1000 രൂപയ്ക്ക് ടാബ്‌ലറ്റുകളും പ്ലസ് ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് 5000 രൂപയ്ക്ക് ലാപ്‌ടോപ്പും നല്‍കുമെന്നതാണ് മറ്റൊരു ആകര്‍ഷകമായ വാഗ്ദാനം












Click it and Unblock the Notifications