ചെന്നൈ: മുല്ലപ്പെരിയാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്തരിച്ച ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചെന്നൈയിലെത്തിയ അദ്ദേഹം തമിഴ്‌നാട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളുടെ നിലനില്‍പ്പ് മുല്ലപ്പെരിയാറിനെ ആശ്രയിച്ചാണെന്നു കേരളത്തിന് അറിയാം. എന്നാല്‍ കേരളത്തിന്റെ സുരക്ഷയും അതിപ്രധാനമാണ്.
അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവനു ഭീഷണിയായിരിക്കുകയാണ് അണക്കെട്ട്. എന്നാല്‍ ഇരുസംസ്ഥാനങ്ങളും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കണം. ഇതിന് കോട്ടം തട്ടുന്ന ഒരു സാഹചര്യം ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.