Get Updates
Get notified of breaking news, exclusive insights, and must-see stories!

സുധാകരന് അഭിവാദ്യം;6 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ : കണ്ണൂരില്‍ റിപ്പബ്ലിക്ക് ദിനാഘോഷ പരേഡ് നടക്കുന്ന മൈതാനത്ത് കെ സുധാകരന്‍ എംപിക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡ് വെച്ച കേരള പൊലീസ് അസോസിയേഷന്റെ ഭാരവാഹികളെ അന്വേഷണവിധേയമായി സസ്‌പെന്റുചെയ്തു. ജില്ലാഭാരവാഹികളായ ആറുപേരെയാണ് എസ് പി സസ്‌പെന്റുചെയ്തത്.

എആര്‍ ക്യാംപില്‍ നീന്തല്‍ കുളം അനുവദിച്ച കെ. സുധാകരന്‍ എംപിക്ക് അഭിവാദ്യം എന്നായിരുന്നു ബോര്‍ഡില്‍ എഴുതിയിരുന്നത്. ഈ മാസം അഞ്ചിനാണ് എആര്‍ ക്യാംപ് ആസ്ഥാനത്തിനു മുന്നില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഔദ്യോഗികപരിപാടിയാണ് റിപ്പബ്ലിക്ക് ദിനാഘോഷവും അതിനോടനുബന്ധിച്ചു നടക്കുന്ന പരേഡും. അവിടെ എംപിക്ക് അഭിവാദ്യമര്‍പ്പിക്കുന്ന ബോര്‍ഡ് പ്രദര്‍ശിപ്പിച്ചത് തെറ്റായ കീഴ് വഴക്കമാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഇത് നീക്കം ചെയ്യുകയായിരുന്നു.

ഇതിനെതിരേ ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തി. പിന്നീട് പൊലീസുകാരുടെ സഹായത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബോര്‍ഡ് പുനഃസ്ഥാപിച്ചു. ബോര്‍ഡ് സ്ഥാപിക്കാന്‍ സഹായിച്ച പൊലീസുകാരെയാണു സസ്‌പെന്‍ഡ് ചെയ്തത്.

പൊലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മനോജ് കുമാര്‍, വൈസ് പ്രസിഡന്റ് വി.വി. മനോജ്, സെക്രട്ടറി കെ.ജെ. മാത്യൂ, മുന്‍ പ്രസിഡന്റ് എന്‍.ജി. ജോസഫ്, പ്രവര്‍ത്തക സമിതി അംഗങ്ങളായ കെ. കൃഷ്ണന്‍, പുഷ്പരാജ് എന്നിവര്‍ക്കാണു സസ്‌പെന്‍ഷന്‍ ലഭിച്ചത്. പൊലീസുകാരെ സസ്പന്റ്‌ചെയ്തതിന്റെ പേരില്‍ ജില്ലപൊലീസ് മേധാവിയെ ഭീഷണിപ്പെടുത്താനും എംപിയുടെ അനുയായികള്‍ തയാറായെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+