കോണ്ടത്തിനുള്ളില്‍ മയക്കുമരുന്ന്; വിദേശി പിടിയില്‍
നെടുമ്പാശേരി : ഗര്‍ഭനിരോധന ഉറകളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിദേശി നെടുമ്പാശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ പിടിയിലായി. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു വിദേശി സിഐഎസ്എഫിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടു. ഇക്വഡോര്‍ സ്വദേശി സോളനോറൈസ് ജിമ്മി വിസേന്‍പ്(24) ആണ് പിടിയിലായത്.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന നൈജീരിയന്‍ സ്വദേശി ഓസിയാണ് രക്ഷപെ്പട്ടത്. സോളനോറൈസിന്റെ ബാഗില്‍ ഗര്‍ഭനിരോധന ഉറ വീര്‍പ്പിച്ച അതിനകത്ത് മയക്കുമരുന്ന് നിറച്ചിരിക്കുകയായിരുന്നു. സോളനോറൈസിന് പാരീസ് ഭാഷ മാത്രമാണ് വശമുളളത്. അതിനാല്‍ ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഓസിയാണ് തന്നെ ഇത് ഏല്‍പ്പിച്ചതെന്നാണ് ഇയാള്‍ മൊഴിനല്‍കിയിരിക്കുന്നത്. ഓസിയുടെ ബാഗില്‍ ഏതാനും വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ പരിശോധന കഴിഞ്ഞ് വിമാനത്തിനകത്ത് കയറുന്നതിന് ബോര്‍ഡിംഗ് പാസ് വാങ്ങിയിരുന്നു.
സോളനോറൈസിന്റെ മൊഴി പ്രകാരം ഇയാളെ പിടികൂടാന്‍ സി.ഐ.എസ്.എഫ് എത്തിയപ്പോള്‍ ഏ.ടി.എമ്മില്‍ നിന്നും പണമെടുക്കാനുണ്ടെന്ന വ്യാജേന ടെര്‍മിനലില്‍ നിന്നും പുറത്തുകടന്ന് രക്ഷപ്പെടുകയായിരുന്നു.












Click it and Unblock the Notifications