ഇറാഖില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 32 മരണം

ഷിയാ മുസ്ലീങ്ങള്‍ കൂടുതലുള്ള തെക്കു കിഴക്കന്‍ ഭാഗത്താണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട മുഹമ്മദ് അല്‍ മാലിക്കിന്റെയും കുടുംബത്തിന്റെയും മരണാനന്തര ചടങ്ങുകള്‍ക്കായി ആളുകള്‍ കൂട്ടം കൂടി നിന്നിരുന്നതിനാലാണ് മരണസംഖ്യ ഉയര്‍ന്നത്.
സ്‌ഫോടനം കഴിഞ്ഞ് അക്രമികള്‍ സഫറനിയാ ചെക് പോസ്റ്റ് വഴി രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. കാരണം ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു പേരെ വെടിവച്ചുകൊന്നിട്ടുണ്ട്. സുന്നി ഭൂരിപക്ഷമുള്ള യാര്‍മുകില്‍ലുണ്ടായ സ്‌ഫോടനത്തില്‍ 17 ഓളം പേര്‍ മരിച്ചിരുന്നു. ഇതിനുള്ള പ്രത്യാക്രമണമായിരിക്കും ഇതെന്ന് പോലിസ് കരുതുന്നു.












Click it and Unblock the Notifications