വാഷിങ്ടണ്‍: തനിയ്ക്ക് പ്രശസ്തി മടുപ്പുണ്ടാക്കുന്നുവെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ഹിലരി ക്ലിന്റണ്‍. പൊതുജനത്തിന്റെ ശ്രദ്ധയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ താന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. തന്റെ വകുപ്പിലെ ജീവനക്കാരോട് സംസാരിയ്ക്കവേയാണ് ഹിലരി ഈ അഭിപ്രായപ്രകടനം നടത്തിയത്.
ഇരുപത് വര്‍ഷമായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു താന്‍. ഒബാമ രണ്ടാം വട്ടവും അമേരിക്കന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ പദവില്‍ തുടരാന്‍ തനിയ്ക്ക് താത്പര്യമില്ലെന്നും ഹിലരി പറഞ്ഞു.
അതേസമയം സ്ത്രീകളുടേയും കുട്ടികളുടേയും അവകാശങ്ങള്‍ സംരക്ഷിയ്ക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ തനിയ്ക്ക് താത്പര്യമുണ്ടെന്നും അവര്‍ വ്യക്തമാക്കി.