പോളിംഗ് ബൂത്തിന് സമീപത്ത് ബോംബ്
ഇംഫാല്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരിലെ പോളിംഗ് ബൂത്തിന് സമീപത്ത് നിന്ന് ബോംബുകള്‍ കണ്‌ടെടുത്തു. ഇംഫാല്‍ ഈസ്റ്റ്, വെസ്റ്റ് ജില്ലകളില്‍ നിന്നാണ് ഉഗ്രശേഷിയുള്ള നാല് ബോംബുകള്‍ സുരക്ഷാഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍ നാവോറേംതോംഗ് ഹൈസ്‌കൂളിന് സമീപത്താണ് ബോംബ് സ്ഥാപിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായാണ് ബോംബ് വച്ചതെന്ന് കരുതുന്നു. സംഭവത്തിന് പിന്നില്‍ തീവ്രവാദികളാണെന്ന് സംശയിക്കുന്നതായി സുരക്ഷാഉദ്യേഗസ്ഥര്‍ പറഞ്ഞു.
ഇതിനിടെ വെള്ളിയാഴ്ച രാത്രി തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ നടത്തിയ ഒളിയാക്രമണത്തില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications