കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വിറ്റര്‍ സന്ദേശങ്ങള്‍ക്ക് കടിഞ്ഞാണ്‍

  • By Nisha Bose
Google Oneindia Malayalam News

Twitter
ദില്ലി: രാജ്യങ്ങളുടെ സ്വഭാവമനുസരിച്ച് സന്ദേശങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ലോകത്തെ ഏറ്റവും വലിയ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ തീരുമാനിച്ചു. ബ്ലോഗിലൂടെയാണ് ഇക്കാര്യം ട്വിറ്റര്‍ അറിയിച്ചത്.

ഇതനുസരിച്ച് ഒരു രാജ്യത്ത് നിയമപരമായി വിലക്കുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ആ രാജ്യത്തെ ട്വിറ്ററില്‍ കാണാനാകില്ല. എന്നാല്‍ അത് മറ്റ് രാജ്യങ്ങളില്‍ കാണാനാകും. ഇത്തരത്തില്‍ സ്വയം സെന്‍സറിങ് നടത്താനാണ് ട്വിറ്ററിന്റെ തീരുമാനം.

ട്വിറ്ററില്‍ നിന്ന് പോസ്റ്റുകള്‍ നീക്കം ചെയ്യുമ്പോള്‍ എഴുതുന്നവരെ അറിയിക്കുമെന്നും ബ്ലോഗില്‍ പറയുന്നു. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ വളര്‍ച്ചയ്ക്ക് ആവശ്യമാണെന്നാണ് ട്വിറ്ററിന്റെ നിലപാട്.

മുന്‍പ് ട്വിറ്ററിലെ ഏതെങ്കിലും ഉള്ളടക്കം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ അത് എല്ലാ രാജ്യത്തും അത് തടയുമായിരുന്നു. എന്നാല്‍ പുതിയ രീതിയനുസരിച്ച് ഇതിന് മാറ്റം വന്നിരിയ്ക്കുകയാണ്. സൈറ്റിലെ മോശം സന്ദേശങ്ങള്‍ നിയന്ത്രിയ്ക്കണമെന്ന് ദില്ലി ഹൈക്കോടതിയും കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു

English summary
Twitter's move to comply with government requests and block tweets in specific countries could blunt its edge as a political tool, but there may be an upside in helping to unmask censorship, some privacy experts said Friday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X