ചെറുവത്തൂര്‍: പാവങ്ങളുടെ മോചനത്തിനായി സംഘടിതമായ പ്രതിഷേധങ്ങളും പോരാട്ടങ്ങളുമാണ് ആദ്യകാലത്ത് ക്രൈസ്തവര്‍ നടത്തിയതെന്നും ഇന്ന് സിപിഎം. നടത്തുന്ന പോരാട്ടങ്ങള്‍ക്ക് തുല്യമാണിതെന്നും പാര്‍ട്ടി സംസ്ഥാന സമിതി അംഗം എംവി ജയരാജന്‍.
പാവങ്ങളുടെ മോചനത്തിനായി പോരാടിയ യേശുദേവന്റെ സ്ഥാനത്താണ് ഇന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇങ്ങനെ താന്‍ പറഞ്ഞാല്‍ അത് വിവാദമാകുമെന്നും ജയരാജന്‍ പറഞ്ഞു.
കാസര്‍കോട് ചെറുവത്തൂരില്‍ ഫോട്ടോഗ്രാഫേഴ്‌സ് ആന്‍ഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജയരാജന്‍.
CPM state committee member M V Jayarajan has Friday said that Christian Religion is equivalent to Communism and CPM general secretary Prakash Karat is similar to Jesus Christ