മൂവാറ്റുപുഴ ജില്ല രൂപീകരണം വിഡ്ഢിത്തം: മുസ്തഫ
മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ലാ രൂപീകരണം വിഡ്ഢിത്തമാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ടിഎച്ച് മുസ്തഫ.
ജില്ലാ രൂപീകരണത്തെ കുറിച്ച് മൂവാറ്റുപുഴ എംഎല്‍എ ജോസഫ് വാഴയ്ക്കന്റെ പ്രസ്താവനയേയും മുസ്തഫ വിമര്‍ശിച്ചു. എംഎല്‍എയുടെ പണി ജില്ലാരൂപീകരണമല്ല. വിഡ്ഢിത്തം ആരു പറഞ്ഞാലും വിഡ്ഢിത്തം തന്നെയാണെന്നും മുസ്തഫ പറഞ്ഞു.
മൂവാറ്റുപുഴ ജില്ല രൂപീകരിയ്ക്കാനായി ഇടുക്കിയെ വെട്ടിമുറിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് മന്ത്രി പിജെ ജോസഫ് പ്രഖ്യാപിച്ചിരുന്നു. ഇടുക്കിയെ വിഭജിയ്ക്കാതെ ജില്ല രൂപീകരിയ്ക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications