കോലഞ്ചേരിയില്‍ നഴ്‌സുമാര്‍ സമരത്തില്‍
കോലഞ്ചേരി: സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളജുകളിലെ നഴ്‌സുമാര്‍ സമരം തുടങ്ങി. രാവിലെ എട്ടു മണിക്കാണ് അനിശ്ചിത കാല സമരം പ്രഖ്യാപിച്ചത്.
നഴ്‌സുമാരുടെ സംഘടനയും ആസ്പത്രി അധികൃതരും മുമ്പ് നടത്തിയ രണ്ടു ചര്‍ച്ചകളും പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരം. ആശുപത്രിയിലെ എല്ലാ വിഭാഗത്തിലും പെട്ട 600 ഓളം നേഴ്‌സുമാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്.
വെള്ളിയാഴ്ച സമരക്കാരുമായി ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ എട്ട്മണിക്കൂര്‍ മാരത്തോണ്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും തീരുമാനമായില്ല. ഇതേത്തുടര്‍ന്ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ നഴ്‌സുമാരടക്കം ജീവനക്കാര്‍ രാവിലെ സമര പന്തലിലേക്ക് എത്തുകയായിരുന്നു.
എല്ലാ വാര്‍ഡുകളിലും 10 ന്‌സുമാര്‍ വീതം ജോലിക്ക് കയറിയിട്ടുണ്ടെന്നും സമരക്കാര്‍ അറിയിച്ചു. സമരമുണ്ടാകുമെന്ന സൂചനയെത്തുടര്‍ന്ന് 80 ശതമാനത്തിലേറെ രോഗികളെ കഴിഞ്ഞ ദിവസം തന്നെ ആസ്പത്രി അധികൃതര്‍ ഡിസ്ചാര്‍ജ് നല്‍കി വിട്ടയച്ചിരുന്നു.












Click it and Unblock the Notifications