ഇമാം ബുഖാരി വര്‍ഗ്ഗീയ വാദി: ദിഗ്‌വിജയ് സിങ്
ലഖ്‌നൊ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ടു ചെയ്യാനുള്ള ഡല്‍ഹി ഇമാമിന്റെ ആഹ്വാനം ജനങ്ങള്‍ തള്ളികളയുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്.
ബുഖാരി നൂറു ശതമാനവും വര്‍ഗ്ഗീയവാദിയാണ്. ബിന്‍ ലാദന് പരസ്യപിന്തുണ പ്രഖ്യാപിക്കുകയും ബിജെപിക്കെതിരേ ഫത്‌വ ഇറക്കുകയും ചെയ്ത വ്യക്തിയാണ്. ഇനി ജനപിന്തുണയുടെ കാര്യം പറയുകയാണെങ്കില്‍ ബുഖാരിയുടെ സ്വന്തം പ്രദേശത്ത് എതിര്‍ സ്ഥാനാര്‍ത്ഥികളാണ് സ്ഥിരമായി വിജയിക്കാറുള്ളത്. യുപിയിലെ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പറ്റില്ല.
മുലായം സിങ് യാദവിനൊപ്പം സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് മൗലാന അഹമ്മദ് ബുഖാരി സമാജ്‌വാദി പാര്‍ട്ടിക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചത്. മുസ്ലീങ്ങളുടെ അധോഗതിക്കു കാരണം കോണ്‍ഗ്രസ്സിന്റെ ഭരണമാണെന്ന് ഇമാം ആരോപിച്ചിരുന്നു.












Click it and Unblock the Notifications