രണ്ടാം മാറാട്: മായിന്‍ഹാജി പ്രതി

കൊലപാതകം, ക്രിമിനല്‍ ഗൂഡാലോചന, കലാപത്തിനുള്ള പ്രേരണ എന്നീ കുറ്റങ്ങളാണ് ചാര്‍ത്തിയിട്ടുള്ളത്. 2010 സെപ്തംബര്‍ 25ന് 507/cr/hh.w3/kkd ക്രൈം നമ്പറിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതിന്റെ എഫ്‌ഐആര്‍ കോഴിക്കോട് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നെങ്കിലും ഇതുവരെ പുറത്തുവിട്ടിരുന്നില്ല. കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് നേതൃത്വം കൊടുത്തിരുന്ന സിഎം പ്രദീപ് കുമാറിനെ മാറ്റിയത് വിവാദമായിരുന്നു.
രണ്ടാം മാറാട് കലാപം സിബിഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് മുസ്ലീം ലീഗിനുവേണ്ടിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചിരുന്നു.












Click it and Unblock the Notifications