യുഎന്‍ സംഘം ഇറാനിലെത്തി

ആണവപരീക്ഷണങ്ങളുടെ പേരില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളും ഇറാന്‍ തമ്മില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് ഏറെ വാര്‍ത്താപ്രാധാന്യമാണ് ലഭിച്ചിട്ടുള്ളത്.
സമാധാന ആവശ്യങ്ങള്‍ക്കാണ് ആണവ ഇന്ധനം ഉപയോഗിക്കുന്നതെന്ന് ഇറാന്‍ ആണയിട്ടു പറയുന്നുണ്ടെങ്കിലും അമേരിക്കയടക്കമുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ അതു മുഖവിലക്കെടുത്തിട്ടില്ല. ഇതിനു മുമ്പ് ആണവ ഏജന്‍സി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഇറാന്‍ ആണവ ആയുധമുണ്ടാക്കാനുള്ള സാധ്യത തള്ളികളയനാവില്ലെന്ന് സൂചിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരേ യുദ്ധഭീഷണി മുഴക്കിയെങ്കിലും ചൈനയുടെ റഷ്യയുടെയും ഇടപെടല്‍ അത് നിര്‍വീര്യമാക്കി. നിലവില്‍ യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങള്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
എണ്ണക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര എണ്ണകപ്പലുകള്‍ കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് ഇറാനും പ്രതികരിച്ചിട്ടുണ്ട്.












Click it and Unblock the Notifications