ലിമ: പെറു തലസ്ഥാനമായ ലിമയിലെ മയക്കുമരുന്ന് പുനരധിവാസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ 32 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് വാതിലുള്ളകളെല്ലാം പൂട്ടിയിട്ട നിലയിലായതാണ് മരണസംഖ്യ ഉയര്‍ത്തിയതെന്ന് അഗ്നിശമനസേനാവകുപ്പ് അറിയിച്ചു.
മയക്കുമരുന്നിന് അടിമകളായവരെ ബൈബിള്‍ പഠനത്തിലൂടെ ചികിത്സിക്കുന്ന രീതിയാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. സ്ഥാപനത്തിന് യാതൊരു വിധ ലൈസന്‍സും ഇല്ല. രണ്ടു തവണ അടച്ചുപൂട്ടാന്‍ വേണ്ടി നിര്‍ദ്ദേശിച്ചിരുന്നു.
യാതൊരു മരുന്നും നല്‍കാതെ രോഗികളെ മുറിയില്‍ അടച്ചുപൂട്ടിയിടുകയാണ് ഇവിടത്തെ രീതി-ആരോഗ്യ മന്ത്രി ആല്‍ബെര്‍ട്ടോ തെജേദ അറിയിച്ചു, സ്ഥാപനം നടത്തിയിരുന്നവര്‍ക്കുവേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
At least 26 people were killed and 10 injured this morning in a fire at a private rehabilitation center for drug and alcohol addiction in Lima, Peru.