• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വിപണിയില്‍ തകര്‍ച്ച

മുംബൈ: ആഗോളസാമ്പത്തിക പ്രതിസന്ധി വീണ്ടും സജീവമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലോകത്തെ ഒട്ടുമിക്ക വിപണികളും വീണ്ടും താഴേക്കിറങ്ങാന്‍ തുടങ്ങി. വില്‍പ്പ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്ന് സെന്‍സെക്‌സ് 370.68 പോയിന്റും നിഫ്റ്റി 117.40 പോയിന്റും താഴേക്കിറങ്ങി.

ഹിന്ദ് കോപ്പര്‍, ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ്, എംഎംടിസി, രാഷ്ട്രീയ കെമിക്കല്‍സ്, ജെഎസ്ഡബ്ല്യു എനര്‍ജി തുടങ്ങിയ അപൂര്‍വം ചില ഓഹരികളാണ് തിങ്കളാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തത്.

ഭാരതീയ ഹെവി ഇലക്ട്രിക്കല്‍സിനാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. ഒരു ദിവസം തന്നെ 10.41 ശതമാനം താഴേക്കിറങ്ങിയ ഓഹരി 245.15ല്‍ ക്ലോസ് ചെയ്തു. ജെയിന്‍ ഇറിഗേഷന്‍, റൂല്‍ ഇലക്ട്രിഫിക്കേഷന്‍, സുസ്‌ലോണ്‍ എനര്‍ജി, ക്രോംപ്ടണ്‍ ഗ്രീവ്‌സ് ഓഹരികളും ഏഴു ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി.

മുന്‍ നിര ഓഹരികള്‍ പരിശോധിക്കുകയാണെങ്കില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2.71 ശതമാനവും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2.54 ശതമാനവും ഒഎന്‍ജിസി 2.55 ശതമാനവും 4.80 ശതമാനവും നഷ്ടംം രേഖപ്പെടുത്തി.

English summary
The Sensex closed at 16863, down 371 points from its previous close, and the Nifty shut shop at 5087, down 117 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X