ഇന്ത്യയില്‍ കമ്യൂണിസം തകരില്ല: കാരാട്ട്

പാവപ്പെട്ട ദളിതരുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കു വേണ്ടി പാര്‍ട്ടി എന്നും നിലകൊള്ളും.
സ്വാതന്ത്ര്യസമരകാലത്ത് 450ഓളം പാര്‍ട്ടി പ്രവര്‍ത്തകന്മാരാണ് മരിച്ചുവീണത്. നൂറുകണക്കിനാളുകള്‍ക്കും വീടും മറ്റു വസ്തുവഹകളും നഷ്ടമായി. സാമ്പത്തിക ഉദാരവത്കരണം കൊണ്ട് തൊഴിലില്ലായ്മ അനുദിനം വര്‍ധിച്ചു വരികയാണ-അഗര്‍ത്തലയില്‍ പടുകൂറ്റന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.
50000 കോടിയിലധികം ആസ്തിയുള്ള 55 പേരാണ് ഇന്ന് ഇന്ത്യയിലുള്ളത്. 20 വര്‍ഷം മുമ്പ് വെറും ഒമ്പതുപേര്‍ മാത്രമാണുണ്ടായിരുന്നത്. 1995നും ശേഷം മാത്രം പരിഗണിക്കുകയാണെങ്കില്‍ രണ്ടരലക്ഷത്തോളം കര്‍ഷകരാണ് സാമ്പത്തിക ബുദ്ധിമുട്ട് മൂലം ആത്മഹത്യ ചെയ്തത്. ജോലിയും ഭക്ഷണവും നിഷേധിച്ചുകൊണ്ട് പാവപ്പെട്ടവരുടെ അവകാശങ്ങളെല്ലാം കവര്‍ന്നെടുക്കാനാണ് യുപിഎ സര്‍ക്കാര്‍ ശ്രമിക്കുന്നത്.












Click it and Unblock the Notifications