അനാശാസ്യം: സീരിയല്‍ നടിമാര്‍ പിടിയില്‍

എച്ച്എസ്ആര്‍ ലേഔട്ടിലുള്ള വീട്ടിലാണ് കൃഷ്ണമൂര്‍ത്തിയും സരോജയും അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. വാരാന്ത്യങ്ങളില്‍ ടെലിവിഷന്‍ നടിമാരെ സംഘടിപ്പിച്ച് സാംസ്‌ക്കാരിക പടിപാടികള്‍ ദമ്പതിമാര്‍ നടത്തിയിരുന്നു. ഇതിന്റെ മറവിലായിരുന്നു പെണ്‍വാണിഭം അരങ്ങേറിയിരുന്നതെന്ന് പൊലീസ് പറയുന്നു.
സമീപവാസികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടന്ന റെയ്ഡിലാണ് പെണ്‍വാണിഭസംഘം കുടുങ്ങിയത്. നേരത്തെ ഇത് ചോദ്യം ചെയ്ത നാട്ടുകാരെ ഭീഷണിപ്പെടുത്താനായി കൃഷ്ണമൂര്‍ത്തി ക്വട്ടേഷന്‍ ഏര്‍പ്പെടുത്തിയിരുന്നതായും പരാതി ഉയര്‍ന്നിരുന്നു.
ഇതാദ്യമായല്ല കന്നഡ ടിവി സീരിയല്‍ നടിമാര്‍ അനാശാസ്യത്തിന് കസ്്റ്റഡിയിലാവുന്നത്. കഴിഞ്ഞ ജൂണില്‍ ബാംഗ്ലൂരിലെ ലോഡ്ജില്‍ പൊലീസ് നടത്തിയ നടത്തിയ റെയ്ഡില്‍ മോഡലുകളും നടിമാരുമായ സുമ, ലക്ഷ്മി എന്നിവര്‍ കുടുങ്ങിയിരുന്നു. കന്നഡ ടിവി ചാനലിലെ പ്രശസ്ത സീരിയലായ രംഗോലിയില്‍ പ്രധാനനടിയായിരുന്നു സുമ. തയി, ബെന്‍കി ബിരുഗലി, അര്‍ബഥ തുടങ്ങിയ സിനിമകളിലും സുമ അഭിനയിച്ചിട്ടുണ്ട്.












Click it and Unblock the Notifications