ഖാര്‍ഗോണ്‍(മധ്യപ്രദേശ്): പത്താക്ലാസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ചുട്ടുകൊന്നു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു പെണ്‍കുട്ടി. രാത്രി ഏറെ വൈകി പെണ്‍കുട്ടിയെ വീടിനടുത്ത് ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടി ഞായറാഴ്ചയോടെ മരിച്ചു. വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങി വരികയായിരുന്ന പെണ്‍കുട്ടിയെ രാജേന്ദ്ര ഗാലി, രാഹുല്‍ എന്നിവര്‍ ചേര്‍ന്ന് പീഡിപ്പിയ്ക്കുകയായിരുന്നു.
പീഡിപ്പിച്ച കാര്യം പൊലീസില്‍ അറിയിക്കുമെന്ന് പെണ്‍കുട്ടി ഇവരെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ ഉടന്‍ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.
A minor girl in Khargaon district of Madhya Pradesh was raped by two individuals near her residence. The girl, student of 10th standard, was burnt alive by the accused when she threatened to file a police complaint against the accused. The girl was rushed to the hospital in Indore, where she died on Sunday.,