പ്രതി സ്റ്റേഷനില്‍ നിന്ന് വിലങ്ങോടെ രക്ഷപെട്ടു
പന്തളം: കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റഷനില്‍ നിന്ന് വിലങ്ങോടെ രക്ഷപെട്ടു. പന്തളം പൊലീസ് സ്റ്റേഷനില്‍ തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. റബര്‍ മോഷണകേസിലെ പ്രതിയായ തമിഴ്‌നാട് മാര്‍ത്താണ്ടം സ്വദേശി ഷിബു(21)വാണ് രക്ഷപെട്ടത്.
സ്റ്റേഷനിലെത്തിച്ചതിന് ശേഷം പോലീസ് ജീപ്പില്‍ നിന്ന് ഇറക്കുന്നതിനിടയില്‍ ഷിബു ഓടി രക്ഷപെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പോലീസുകാരെ തള്ളി മാറ്റുകയും ചവിട്ടുകയും ചെയ്താണ് ഇയാള്‍ രക്ഷപെട്ടത്.
എന്നാല്‍ പോലീസ് ജീപ്പിലിരിയ്‌ക്കെ പ്രതി ശാന്തനായിരുന്നുവെന്ന് പൊലീസുകാര്‍ പറയുന്നു. ഇയാളില്‍ നിന്ന് ഇത്തരമൊരു നീക്കം പൊലീസ് പ്രതീക്ഷിച്ചിരുന്നില്ല. പൊലീസ് പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല
തുമ്പമണ്‍ മുട്ടം പാട്ടശേരി പടിഞ്ഞാറ്റേതില്‍ സജിയുടെ വീട്ടില്‍ നിന്ന് റബര്‍ മോഷണം പോയ കേസിലെ മുഖ്യപ്രതികളിലൊരാളാണ് ഷിബു. ജനുവരി 21നാണ് രാത്രിയാണ് ലക്ഷക്കണക്കിന് രൂപയുടെ റബര്‍ ഷീറ്റ് മോഷണം പോയത്.












Click it and Unblock the Notifications