കോഴിക്കോട്: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ നുണ പരിശോധനയ്ക്ക് വിധേയനാവാന്‍ തയ്യാറാണെന്ന് വിവാദ വ്യവസായി കെഎ റൗഫ് അറിയിച്ചു. ഇക്കാര്യം അറിയിച്ച് താന്‍ അന്വേഷണ ഉദ്യോഗസ്ഥനായ എഡിജിപി വിന്‍സന്‍ എം.പോളിന് കത്തെഴുതിയിരുന്നുവെന്നും റൗഫ് വ്യക്തമാക്കി.
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തിയ പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തിലായിരുന്നു റൗഫിന്റെ പ്രസ്താവന.
ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ സാക്ഷികളെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം മുന്‍പ് ആവശ്യപ്പെട്ടിരുന്നു. കേസിന്റെ പല ഘട്ടങ്ങളിലും സാക്ഷികള്‍ കൂറുമാറിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
KA Rauf, co-brother of Industries Minister PK Kunhalikutty on Monday has expressed his willingness to undergo a polygraph test in connection with the sensational ice-cream parlour sex scandal case in Kozhikode, in which a minor girl was sexually exploited by many persons after promising her role in films