ജയിലില്‍ യുവതിയ്ക്ക് നേരെ പീഡന ശ്രമം

ഭര്‍ത്താവിന് പരോള്‍ ശരിയാക്കി കൊടുക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവതിയെ ജയിലിലേയ്ക്ക് വിളിച്ചു വരുത്തിയത്. തുടര്‍ന്ന ക്വാട്ടേഴ്‌സില്‍ വച്ച് പീഡിപ്പിയ്ക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
ഭര്‍ത്താവിന്റെ പക്കല്‍ നിന്നാണ് ജയില്‍ ഉദ്യോഗസ്ഥന്‍ മൊബൈല്‍ നമ്പര്‍ വാങ്ങിച്ചത്. തുടര്‍ന്ന് ഇയാളുടെ ഭാര്യയെ വിളിച്ച് ക്വാട്ടേഴ്‌സില്‍ വന്നാല്‍ ഭര്‍ത്താവിനെ കാണാമെന്ന് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് യുവതി ക്വാട്ടേഴ്‌സില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥന്‍ പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. യുവതി ഓടി കാന്റീനിലെത്തി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ കാര്യം ധരിപ്പിച്ചെങ്കിലും സംഭവം ഒതുക്കി തീര്‍ക്കാനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ ജയില്‍ എഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.












Click it and Unblock the Notifications