കോലഞ്ചേരിയ്ക്ക് പിന്നാലെ ലേക്ക്ഷോറിലും നഴ്‌സ് സമരം
കോലഞ്ചേരി: സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് കോലഞ്ചേരി മെഡിക്കല്‍ കോളജിലെ നഴ്‌സുമാര്‍ നടത്തുന്ന സമരം മൂന്നാം ദിവസത്തിലേക്കു കടന്നു. സമരം ഒത്തുതീര്‍പ്പാക്കാന്‍ കലക്ടര്‍ വിളിച്ച യോഗത്തില്‍ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണു സമരവുമായി നഴ്‌സുമാര്‍ മുന്നോട്ടു പോകുന്നത്. യോഗത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്തിരുന്നു.
അതിനിടെ എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ നഴ്‌സുമാര്‍ സമരം തുടങ്ങി. സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കമെന്നാവശ്യപ്പെട്ടാണ് സമരം.
കോലഞ്ചേരിയില്‍ നഴ്‌സുമാരുടെ സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ഭാഗികമായി ബാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന അടിസ്ഥാന വേതനം ഉറപ്പാക്കുക , ജോലി സമയം എട്ടുമണിക്കൂറായി നിജപ്പെടുത്തി മൂന്നു ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുക , അധിക ജോലി ഭാരം കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നഴ്‌സസ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം












Click it and Unblock the Notifications