പൊലീസുകാര്‍ മാന്യമായി പെരുമാറണം:വയലാര്‍ രവി

കെ സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് ആറു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ നിര്‍മിക്കുന്ന നീന്തല്‍ക്കുളത്തിനായി എം.പി ഫണ്ടില്‍ നിന്ന് കെസുധാകരന്‍ പത്തുലക്ഷം രൂപ അനുവദിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പോലീസ് അസോസിയേഷന്‍ കണ്ണൂര്‍ എആര്‍ ക്യാമ്പിന് സമീപത്ത് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതാണ് വിവാദമായത്.
ജനുവരി 26ന് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം ബോര്‍ഡ് എടുത്തുമാറ്റിയെങ്കിലും വൈകിട്ടോടെ വീണ്ടും ബോര്‍ഡ് സ്ഥാപിയ്ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ആറു പൊലീസുകാരെ സസ്‌പെന്റ് ചെയ്തത്.












Click it and Unblock the Notifications