എസ്പിയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

പ്രതിഷേധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ചട്ടം ലഘിക്കുന്നത് ആരായാലും അവര്‍ക്കെതിരെ നടപടിയെടുക്കും. മുമ്പ് ചങ്ങനാശേരിയിലും സമാനമായ രീതിയില്‍ പോസ്റ്റര്‍ ഇറക്കിയ പൊലീസുകാരനെതിരെ നടപടിയുണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കണ്ണൂരില്‍ കെ.സുധാകരന്‍ എം.പിക്ക് അഭിവാദ്യമര്‍പ്പിച്ച് പൊലീസുകാര്‍ സ്ഥാപിച്ച ബോര്‍ഡ് നീക്കം ചെയ്തത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് എസ്.പിയെ ന്യായീകരിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.
വക്കം കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത് അനാവശ്യ വിവാദങ്ങളാണ്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications