ഇറാന്‍എണ്ണ ഇറക്കുമതി ചെയ്യും: ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പെട്ടൊന്നൊരു ദിവസം ഇറാനില്‍ നിന്നുള്ള എണ്ണ നിര്‍ത്തലാക്കാനൊന്നും ഇന്ത്യക്ക് സാധിക്കില്ല. ഇന്ത്യയെ പോലൊരു രാജ്യത്തേക്ക് പകരം എണ്ണ ആരു തരും. ഇപ്പോഴത്തെ അവസ്ഥയില്‍ ഇറാനു മാത്രമേ അതിനു സാധിക്കൂ. നിലവില്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 12 ശതമാനം ഇറാനില്‍ നിന്നാണ്.
ആണവപരീക്ഷണങ്ങളുടെ പേരില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനില്‍ നിന്നുള്ള എണ്ണക്ക് വിലക്കേര്‍പ്പെടുത്തിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഇതേ പാത പിന്തുടരണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയുടം ചൈനയുമാണ് ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍. യൂറോപ്യന്‍ യൂനിയന്‍ എണ്ണ ഉപരോധത്തോട് റഷ്യക്കും യോജിപ്പില്ല.












Click it and Unblock the Notifications