കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാന്‍എണ്ണ ഇറക്കുമതി ചെയ്യും: ഇന്ത്യ

Google Oneindia Malayalam News

Pranab
ചിക്കാഗോ: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് യാതൊരു നിയന്ത്രണവവും ഏര്‍പ്പെടുത്തില്ലെന്ന് ഇന്ത്യ. അമേരിക്കയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പെട്ടൊന്നൊരു ദിവസം ഇറാനില്‍ നിന്നുള്ള എണ്ണ നിര്‍ത്തലാക്കാനൊന്നും ഇന്ത്യക്ക് സാധിക്കില്ല. ഇന്ത്യയെ പോലൊരു രാജ്യത്തേക്ക് പകരം എണ്ണ ആരു തരും. ഇപ്പോഴത്തെ അവസ്ഥയില്‍ ഇറാനു മാത്രമേ അതിനു സാധിക്കൂ. നിലവില്‍ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ 12 ശതമാനം ഇറാനില്‍ നിന്നാണ്.

ആണവപരീക്ഷണങ്ങളുടെ പേരില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഇറാനില്‍ നിന്നുള്ള എണ്ണക്ക് വിലക്കേര്‍പ്പെടുത്തിട്ടുണ്ട്. ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ ഇതേ പാത പിന്തുടരണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടം ചൈനയുമാണ് ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍. യൂറോപ്യന്‍ യൂനിയന്‍ എണ്ണ ഉപരോധത്തോട് റഷ്യക്കും യോജിപ്പില്ല.

English summary
Mukherjee says India won't cut off oil imports from Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X