Get Updates
Get notified of breaking news, exclusive insights, and must-see stories!

സദാചാരപൊലീസ് ചമഞ്ഞ ടിവി അവതാരക പുറത്ത്‌

ലഹോര്‍: ടിവി ഷോയ്ക്കിടെ സദാചാരപൊലീസ് ചമഞ്ഞ അവതാരകയെ ചാനല്‍ പുറത്താക്കി. പാകിസ്താനിലെ സാമാ ടിവി അവതാരകയായ മായ ഖാന്‍ ആണ് തന്റെ പ്രോഗ്രാമിനെ പൊതു പാര്‍ക്കുകളിലെ കമിതാക്കളെ വേട്ടയാടിയത്.

റേറ്റിങ് കൂട്ടാനായി അവതാരക ഇവരെ ഇന്റര്‍വ്യൂ ചെയ്യുകയായിരുന്നു. പാര്‍ക്കുകളില്‍ ഇരിക്കുകയായിരുന്ന കമിതാക്കളില്‍ മിക്കവരും മായയേയും ക്യാമറമാനേയും കണ്ട് ഓടി രക്ഷപെട്ടു.

എന്നാല്‍ തന്റെ കയ്യില്‍പെട്ടവര്‍ക്കു നേരെ അവര്‍ സദാചാരപൊലീസ് ചമയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നിങ്ങള്‍ പാര്‍ക്കില്‍ ഒരുമിച്ചിരിയ്ക്കുന്നത് ശരിയാണോ, നിങ്ങള്‍ ഇവിടെ ഒന്നിച്ചിരിയ്ക്കുന്ന വിവരം വീട്ടുകാര്‍ക്ക് അറിയാമോ മുതലായ ചോദ്യങ്ങളാണ് ഇവര്‍ കമിതാക്കളോട് ചോദിച്ചത്.

തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതാണെന്നു പറഞ്ഞ രണ്ടു പേരോട് അത് ഒരു ഉടമ്പടി മാത്രമാണെന്നായിരുന്നു അവതാരകയുടെ പ്രതികരണം. ടിവി ഷോയ്‌ക്കെതിരെ സൈബര്‍ ലോകത്ത് വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. സംഭവത്തില്‍ അവതാരക മാപ്പു പറയുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+