കോടതി മുറിയില്‍ പ്രതിയെ അടിച്ചുകൊന്നു
ദില്ലി: ഇരട്ടകൊലപാതകകേസിലെ പ്രതിയെ കോടതിക്കുള്ളില്‍ വെച്ച് അടിച്ചുകൊന്നു. ഉജ്ജയിനിലെ കോടതി മുറിയാണ് അസാധാരണമായ ഈ സംഭവത്തിനു വേദിയായത്.
വിചാരണയ്ക്കുവേണ്ടി കോടതിയിലെത്തിയ രമേഷ് നിഗമിനെ രണ്ടും സ്ത്രീകളും അവരുടെ കുട്ടികളും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്.
നിഗം കൊലപ്പെടുത്തിയവരുടെ കുടുംബാംഗങ്ങളാണ് ആക്രമണം നടത്തിയതെന്ന് തെളിഞ്ഞു.
നിഗമിനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലിസ് അറിയിച്ചു. അക്രമം നടത്തിയവര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications