എബിവിപിയുടെ പ്രതിഷേധം, കാശ്മീര്‍ സെമിനാര്‍ മാറ്റി

സഞ്ജയ് കാക് സംവിധാനം ചെയ്ത ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചാല്‍ തടയുമെന്ന് വിദ്യാര്‍ത്ഥി സംഘടന വ്യക്തമാക്കിയിരുന്നു. പ്രക്ഷോഭകാരികളും കോളജ് അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഡോക്യുമെന്ററിയുടെ സ്‌ക്രീനിങ് മാറ്റിവയ്ക്കാന്‍ തീരുമാനിച്ചത്.
ഫെബ്രുവരി 3 മുതല്‍ അഞ്ചു വരെ നടക്കുന്ന സെമിനാറിനിടയിലാണ് ജഷ്ന്‍ ഇ ആസാദി എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. ഇന്ത്യന്‍ സൈന്യം കശ്മീര്‍ താഴ്‌വരയില്‍ ക്രൂരതകള്‍ അഴിച്ചുവിടുന്നുവെന്ന രീതിയിലാണ് ഡോക്യുമെന്ററി ചിത്രീകരിക്കപ്പെട്ടിട്ടുള്ളതെന്നാരോപിച്ചാണ് പ്രക്ഷോഭം.
കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിക്കുന്ന പ്രവര്‍ത്തിയാണ് ഡോക്യുമെന്ററി ചെയ്യുന്നത്. ഇത് അംഗീകരിക്കാനാവില്ല-എബിവിപി നേതാവ് ശൈലേന്ദ്ര ദാല്‍വി വ്യക്തമാക്കി.












Click it and Unblock the Notifications