17കാരിയെ പീഡിപ്പിച്ച വിവാഹിതന്‍ പിടിയില്‍
കൊട്ടാരക്കര: മിസ് കോള്‍ വഴി പരിചയപ്പെട്ട 17കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച വിവാഹിതന്‍ പിടിയില്‍. വെഞ്ഞാറംമൂട് കീഴായിക്കോണം സ്വദേശി ആഷിന്‍ (37) ആണ് പൊലീസിന്റെ വലയിലായത്.
മുസ്ലീം സമുദായത്തില്‍ പെട്ട ആഷിന്‍ നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്. ഒരു മുസ്ലീം സ്ത്രീയേയും ഹിന്ദു സ്ത്രീയേയുമാണ് ഇയാള്‍ വിവാഹം ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ഇവരുമായി അകന്നു കഴിയുകയാണ്.
ഇതിനിടെയാണ് മൊബൈല്‍ ഫോണ്‍ വഴി ഇയാള്‍ വെട്ടിക്കവല സ്വദേശിനിയായ 17കാരിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു.
ആര്യനാട്ടുള്ള ഭാര്യയുടെ വീട്ടില്‍ ഇയാള്‍ പെണ്‍കുട്ടിയെ രണ്ടു ദിവസം താമസിപ്പിച്ചു. തിങ്കളാഴ്ച തമ്പാനൂരില്‍ കൊണ്ടു വന്ന് കൊട്ടാരക്കരയിലേയ്ക്ക് ബസ് കയറ്റിവിടുകയും ചെയ്തു.
ബസിറങ്ങിയ പെണ്‍കുട്ടിയെ കണ്ട ഓട്ടോറിക്ഷക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി പെണ്‍കുട്ടിയെ പിടികൂടി. പെണ്‍കുട്ടി നല്‍കിയ വിവരമനുസരിച്ച് യുവാവിനേയും പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.












Click it and Unblock the Notifications