കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിധി കാക്കുന്ന പൊലീസുകാര്‍ക്കിടയില്‍ പനിപടരുന്നു

  • By Ajith Babu
Google Oneindia Malayalam News

Sree Padmnabhaswamy Temple
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ച പൊലീസുകാര്‍ക്കിടയില്‍ പനി പടര്‍ന്നു പിടിയ്ക്കുന്നു. ക്ഷേത്ര പരിസരത്ത് ഡ്യൂട്ടിയിലുള്ള ഇരുപതോളം പൊലീസുകാര്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പിടിപെട്ടത്. പനി ബാധിച്ച ഏഴോളം പേര്‍ അവധിയില്‍ പ്രവേശിച്ചിട്ടുമുണ്ട്.

വേണ്ടത്ര അടിസ്ഥാന സൗകര്യമില്ലാത്തതും വൃത്തിഹീനവുമായ സാഹചര്യവുമാണ് പോലീസുകാര്‍ക്ക് പനി വരാന്‍ കാരണമായി പറയപ്പെടുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൊലീസുകാര്‍ക്ക് ഒരുക്കിയിരിക്കുന്ന താമസസ്ഥലത്തെ ദുരവസ്ഥയെ കുറിച്ച് അന്വേഷിക്കാന്‍ ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ ഡി.ജി.പിയോട് നിര്‍ദ്ദേശിച്ചു.

ക്ഷേത്രത്തിന്റെ മുന്‍വശത്ത് ഇടതുഭാഗത്തായാണ് പൊലീസുകാര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇവിടെ കിടക്കകള്‍ പോലും ഇല്ലെന്നും കൊതുകിന്റെ ശല്യം ഏറെയാണെന്നും പൊലീസുകാര്‍ പറയുന്നു. കൊതുക് ശല്യമുള്ളതിനാല്‍ രോഗങ്ങള്‍ പകരുന്നതിന് എളുപ്പമാണ്. ആകെ രണ്ടു ടോയ്‌ലറ്റുകളാണ് ഇവിടെയുള്ളത്. ഇതുരണ്ടും പൊട്ടിപ്പൊളിഞ്ഞ് പകര്‍ച്ചവ്യാധി പരത്തുന്ന അവസ്ഥയിലുമാണ്.

അമൂല്യനിധിശേഖരം കണ്ടെത്തിയതിനെ തുടര്‍ന്ന് ലോകശ്രദ്ധയാകര്‍ഷിച്ച ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തില്‍ കനത്ത പോലീസ് സന്നാഹമാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന താമസസൗകര്യം വളരെ ശോച്യാവസ്ഥയിലാണ്.

ഇടുങ്ങിയ ഇരുട്ടുമുറിയിലാണ് 60ലേറെ പോലീസുകാരുടെ ബാഗുകളും വസ്ത്രങ്ങളും കൂട്ടിയിട്ടിരിക്കുന്നത്. ഒരു സമയം മാത്രം നാല്‍പതോളം പോലീസുകാര്‍ ഇവിടെയുണ്ടാകും. ഇവിടെതന്നെയാണ് പൊലീസുകാര്‍ വിശമിയ്ക്കുന്നത്.

English summary
Over the past few days, police personnel posted in Sree Padmnabhaswamy temple has been struggling with a unique problem. Almost 20 police personnel posted there are down with fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X