കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമ്പത്തിക പാക്കേജ്, ബ്രിട്ടണും ചെക്കും എതിര്‍ത്തു

Google Oneindia Malayalam News

Eu Summit
ലണ്ടന്‍: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ മുന്നോട്ടുവെച്ച സമഗ്രസാമ്പത്തികപാക്കേജില്‍ ഒപ്പിടുന്നതിന് ബ്രിട്ടണും ചെക് റിപ്പബ്ലിക്കും വിസമ്മതിച്ചു.

അതാത് രാജ്യങ്ങളുടെ വാര്‍ഷിക ബജറ്റില്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ നിര്‍ദ്ദേശിക്കുന്ന കരാറിനെ അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണിത്. നിരവധി നിയമപ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാവുന്നത്.ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചു.

ഭരണഘടനാപരമായ കാരണങ്ങളാല്‍ കരാര്‍ അംഗീകരിക്കാനാവില്ലെന്ന് ചെക് പ്രസിഡന്റ് വാക്ലേവ് ക്ലോസ് വ്യക്തമാക്കിയത്. ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ ഉച്ചക്കോടിയില്‍ പങ്കെടുക്കുന്ന 27 അംഗരാജ്യങ്ങളുടെ പ്രതിനിധികളില്‍ 25 പേരും കരാര്‍ അംഗീകരിച്ചിട്ടുണ്ട്.

യൂറോപ്യന്‍ കടക്കെണി കൂടുതല്‍ വളര്‍ന്നു വലുതാവാതിരിക്കാന്‍ മേഖലയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ ജര്‍മനി തന്നെയാണ് ഇത്തരമൊരു കരാറിന് മുന്‍കൈയെടുക്കുന്നത്. ബജറ്റുകളുടെ നിയന്ത്രണത്തിനായി ഒരു ചട്ടക്കൂട് ഒരുക്കുന്നതിനൊപ്പം നിലനില്‍ക്കുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് 6560 കോടിയുടെ രക്ഷാപാക്കേജിനും കരാര്‍ വിഭാവനം ചെയ്യുന്നുണ്ട്.

English summary
EU summit: UK and Czechs refuse to join fiscal compact
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X