കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡി ഹാജരാവേണ്ടെന്ന് കോടതി

Google Oneindia Malayalam News

Narendra Modi
അഹമ്മദാബാദ്: 2002ലെ വര്‍ഗ്ഗീയ കലാപത്തെ കുറിച്ചന്വേഷിക്കുന്ന നാനാവതി-മേത്ത കമ്മീഷനുമുമ്പാകെ മുഖ്യമന്ത്രി നരേന്ദ്ര മോഡി ഹാജരാവേണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി വിധിച്ചു.

സന്നദ്ധ സംഘടനയായ ജന സംഘര്‍ഷ് മഞ്ച് സമര്‍പ്പിച്ച പരാതി തള്ളികൊണ്ടായിരുന്നു കോടതി വിധി.
മോഡിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന സംഘടനയുടെ ആവശ്യം കമ്മീഷന്‍ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുമെന്ന് പരാതിക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കലാപത്തില്‍ മോഡിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന കാര്യം വിസ്മരിക്കരുത്-സംഘടനയ്ക്കുവേണ്ടി പരാതി നല്‍കി മുകുള്‍ സിന്‍ഹ വ്യക്തമാക്കി.

മോഡിയെ കൂടാതെ മുന്‍ ആഭ്യന്തരമന്ത്രി ഗോര്‍ധന്‍ സദാഫിയ, ആരോഗ്യമന്ത്രി അശോക് ഭട്ട് എന്നിവരുള്‍പ്പെടെ ആറുപേരെ കമ്മീഷന്‍ നേരിട്ടുവിളിപ്പിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം 2009 സെപ്തംബര്‍ 19നു തന്നെ അന്വേഷണസംഘം തള്ളിയിരുന്നു.

English summary
Gujarat High Court Wednesday rejected a petition seeking Narendra Modi's deposition before the Nanavati-Mehta commission probing the 2002 communal riots in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X