പെണ്‍കുട്ടികളുടെ നഗ്നപോസ്റ്ററുകള്‍ കണ്ടെത്തി
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പതിച്ചതായി കണ്ടെത്തി. നഗ്നചിത്രങ്ങള്‍ക്കൊപ്പം ഫോണ്‍ നമ്പറുകളുമുണ്ട്. സംഭവത്തെ തുടര്‍ന്ന് വന്‍ പ്രതിഷേധമുയര്‍ന്നതിനാല്‍ പൊലീസെത്തി അവ നീക്കം ചെയ്തു.
ടക്കോഗഞ്ച് പൊലീസ് സ്റ്റേഷന് സമീപം റീഗല്‍ സ്വയറിലാണ് നഗ്നചിത്രങ്ങള്‍ കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി കാമ്പസിന്റെ മതിലിലും ബസ് സ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും പതിച്ചിരുന്ന പോസ്റ്ററുകള്‍ കാണാനായി നൂറുകണക്കിന് ആളുകള്‍ തടിച്ചു കൂടി.
എന്നാല്‍ പോസ്റ്ററൊട്ടിച്ചതിന് പിന്നില്‍ ആരാണ് എന്ന കാര്യം വ്യക്തമായിട്ടില്ല. ചിത്രങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉളളതാണോ അതോ മോര്‍ഫ് ചെയ്തതാണോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. പോസ്റ്ററുകള്‍ പതിയ്ക്കാന്‍ കാരണം പ്രണയനൈരാശ്യമാണെന്നാണ് പൊലീസ് സംശയിക്കുന്നത്.












Click it and Unblock the Notifications