പൂജപ്പുരയുടെ പേരില്‍ നടിമാര്‍ക്ക് അശ്ലീല ഫോണ്‍

കൃഷ്ണ പൂജപ്പുരയെന്ന പേരില്‍ സ്വയം പരിചയപ്പെടുത്തി നടിമാരെ വിളിയ്ക്കുകയും പുതിയ സിനിമയിലേക്ക് അവസരം നല്‍കാമെന്ന് പറഞ്ഞശേഷം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തുകയും ചെയ്യുന്നയാള്‍ക്കെതിരെയാണ് പരാതി ലഭിച്ചിട്ടുള്ളത്. അന്വേഷണത്തിന് ഹൈടെക് സെല്ലിന്റെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
കൃഷ്ണ പൂജപ്പുരയെ അറിയാവുന്ന ചില നടിമാര്‍ സംശയം തോന്നി അദ്ദേഹത്തെ വിളിച്ചപ്പോഴാണ് സംഭവത്തെക്കുറിച്ച് അദ്ദേഹമറിയുന്നത്.
തുടര്‍ന്ന് വ്യാജനെതിരെ അദ്ദേഹം പൊലീസില്‍ പരാതി നല്‍കി.
നടിമാരില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറുകള്‍ ഹൈടെക് സെല്‍ പരിശോധിച്ചുവരികയാണ്. ചില നമ്പറുകള്‍ കോട്ടയം, തൃശൂര്‍ ഭാഗത്തുള്ള പബ്ലിക് ടെലിഫോണ്‍ ബൂത്തുകളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications